Today: 03 May 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലേയ്ക്ക് കെയര്‍ ഗിവര്‍മാര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്താന്‍ തീരുമാനം
Photo #1 - India - Otta Nottathil - norka_recruiting_care_givers_to_germany
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുള്ള വിവിധ റിക്രൂട്ട്മെന്റ് പദ്ധതിയുടെ ഭാഗമായി നൈപുണ്യ വികസനം, പരസ്പര സഹകരണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായുള്ള ബന്ധപ്പെട്ട ഏജന്‍സികളുടെ ത്രിദിന സംയുക്ത സമ്മേളനം തിരുവനന്തപുരത്തു നടന്നു. ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് യോഗം ചേര്‍ന്നത്.

നോര്‍ക്ക റൂട്ട്സ്, ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി (Bundesagentur fuer Arbeit), ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ (Deutsche Gesellschaft fuer Internationale ZusammenarbeitGIZ) എന്നിവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു. നോര്‍ക്ക റൂട്ട്സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ്. പി. ജോസഫ് എന്നിവരും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ അലക്സാണ്ടര്‍ വില്‍ഹെം, ജര്‍മനിയിലെ ഇന്റര്‍നാഷണല്‍ സര്‍വീസ് ഡിവിഷന്‍ മേധാവി Thorsten Rolfsmeier ഏകദ നെ പ്രതിനിധീകരിച്ച് സുനീഷ് ചന്ദ്രന്‍, ലിജു ജോര്‍ജ്ജ് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്നിങ് റിക്രൂട്ട്മെന്റിനായുളള ട്രിപ്പില്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതികളുടെ വിപുലീകരണവും നിലവിലെ റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിനുളള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. പ്രതിവര്‍ഷം 1000 റിക്രൂട്ട്മെന്റുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്കുളള നടപടികളും യോഗം ചര്‍ച്ച ചെയ്തു.

വിദ്യാഭ്യാസ, വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ ജര്‍മ്മന്‍ഭാഷയില്‍ ട്രാന്‍സിലേറ്റ് ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. വര്‍ക്ക് പെര്‍മിറ്റ് പ്രക്രിയ കൂടുതല്‍ ഡിജിറ്റലാക്കും. ജര്‍മ്മനിയില്‍ നഴ്സിങ് പഠനം പൂര്‍ത്തിയായവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നിതിനായുളള അംഗീകാരം ലഭ്യമാക്കാന്‍ ശ്രമിക്കും. കെയര്‍ഗിവര്‍മാര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. ആരോഗ്യമേഖലയ്ക്കു പുറമേ സ്കില്‍ഡ് ആന്റ് സെമിസ്കില്‍ഡ് ജീവനക്കാരുടെ റിക്രൂട്ട്മെന്റ് സാധ്യതകള്‍ കണ്ടെത്താനും ജോയിന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെഡല്‍ റിപ്പബ്ളിക്ക് ഓഫ് ജര്‍മനി കൗണ്‍സല്‍ ഡോ. സെയ്ദ് ഇബ്രാഹിം, ജര്‍മനിയിലെ ഇന്റര്‍നാഷണല്‍ സര്‍വീസ് ഡിവിഷന്‍ മേധാവി Thorsten Rolfsmeier, ഇന്റര്‍നാഷണല്‍ ആന്‍ഡ് സ്പെഷ്യലൈസ്ഡ് സര്‍വീസസ് (ZAV) പ്രതിനിധി ഫാബിയാന്‍ വുള്‍ഫ്, ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം ഡയറക്ടര്‍ ബിജോണ്‍ ഗ്രുബര്‍ എന്നിവരും കേരളത്തിലെ ആരോഗ്യമേഖലയെ പ്രതിനിധീകരിച്ച് പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനത്തിന്റെ ഭാഗമായി ട്രിപ്പിള്‍ വിന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്നും 252 നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിയതിന്റെ ആഘോഷവും സംഘടിപ്പിച്ചു. ആഘോഷചടങ്ങില്‍ ലോകകേരള സഭ ഡയറക്ടര്‍ ഡോ.കെ വാസുകിയും പങ്കെടുത്തു. സമ്മേളനത്തില്‍ വിവിധ വിഷയങ്ങളും ചര്‍ച്ചചെയ്തു.
- dated 23 Apr 2024


Comments:
Keywords: India - Otta Nottathil - norka_recruiting_care_givers_to_germany India - Otta Nottathil - norka_recruiting_care_givers_to_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us